'എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണ്, സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചു; അലൻ ഷുഹൈബിന്റെ വാട്സ് ആപ്പ് സന്ദേശം

അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Update: 2023-11-08 15:46 GMT

കൊച്ചി: പന്തിരങ്കാവ് യു.എ.പി.എ കേസിൽ വിചാരണ നേരിടുന്ന അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും അലൻ അവസാനമായി സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.


കടന്നാക്രമണത്തിന്‍റെ കാലത്ത് കൊഴിഞ്ഞു പോയ പുഷ്പമാണ് താൻ. ജീവിതത്തിൽ പല പരീക്ഷണങ്ങളും അതിജീവിച്ചു, എന്നാൽ ഇപ്പോളും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ താഹയ്ക്കും ഒപ്പം നിന്ന സഖാക്കൾക്കും നന്ദിയെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ അലൻ പറഞ്ഞുവെക്കുന്നുണ്ട്.

Advertising
Advertising


എറണാകുളത്തെ ഫ്‌ളാറ്റിൽ  ബോധരഹിതനായി കണ്ടെത്തിയ അലനെ സുഹൃത്തുക്കള്‍ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ അലൻ അപകടനില തരണം ചെയ്തു. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News