വയനാട് പുനരധിവാസത്തിന് 750 കോടി
കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം
Update: 2025-02-07 04:21 GMT
തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന്‍റെ പുനരധിവാസത്തിനായി ബജറ്റില്‍ 750 കോടി വകയിരുത്തി. കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. കൊല്ലം കോർപ്പറേഷന്‍റെ ഭൂമി പ്രയോജനപ്പെടുത്തി സ്ഥാപിക്കും. കൊല്ലം കോർപ്പറേഷനും കിഫ് ബിയും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി. കൊട്ടാരക്കരയിലും ഐടി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.