സഹകരണ ഭവന പദ്ധതി വഴി ഒരു ലക്ഷം വീടുകൾ നിർമിക്കും

20 കോടി രൂപ ബജറ്റിൽ അനുവദിച്ചു

Update: 2025-02-07 04:38 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സഹകരണ ഭവന പദ്ധതി വഴി ഒരു ലക്ഷം വീടുകൾ നിർമിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചു.

തദ്ദേശ സഹകരണ സംഘങ്ങൾ രൂപീകരിക്കും. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തും. പാലിയേറ്റീവ് കൂട്ടായ്മകൾ രൂപീകരിക്കും. കിടപ്പുരോഗികളുടെ ആരോഗ്യപരമായ പദ്ധതിയായി ഹെൽത്തി ഏജിംഗ് പദ്ധതി നടപ്പിലാക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കെ-ഹോംസ് ആക്കി മാറ്റുമെന്നും ധനമന്ത്രി അറിയിച്ചു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News