വന്യജീവി ആക്രമണം തടയാൻ പ്രത്യേകപാക്കേജ്- 50 കോടി
തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപയും ബജറ്റില്‍ വകയിരുത്തി
Update: 2025-02-07 04:55 GMT
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ പ്രത്യേകപാക്കേജ് നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 50 കോടി അധികം അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ പദ്ധതി കൊണ്ടുവരും. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി 25 കോടി നൽകുമെന്നും മന്ത്രി അറിയിച്ചു.