തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി

ബന്ധപ്പെട്ട ജില്ലകളിൽ ഡിസംബർ 9, 11 ദിവസങ്ങളിൽ അവധിയായിരിക്കും

Update: 2025-11-18 16:01 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും.  ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News