'ആനയ്ക്ക് വിലയുണ്ട്... ഞങ്ങളുടെ ജീവന് വിലയില്ലേ'; ശാന്തന്‍പാറയില്‍ നാട്ടുകാരുടെ പ്രതിഷേധം

കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാർ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു

Update: 2023-01-25 11:31 GMT

ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു.   അപകടകാരികളായ അഞ്ചോളം ആനകൾ ജനവാസ മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്നുണ്ടെന്നും ജനങ്ങളുടെ ജീവന് ഒരു വിലയും അധികൃതര്‍ കല്‍പിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ആനകളെ തുരത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉടന്‍ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്. 

ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. അരിക്കൊമ്പൻ എന്ന ആനയാണ് ശക്തിവേലിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

Advertising
Advertising

ആനയെ ഓടിക്കാൻ പോയ ശക്‌തിവേൽ ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ശക്തിവേലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വനപാലകരെത്തി ശക്തിവേലിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ ഇതുവരെ പത്തോളം പേരെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരമായി എത്തുന്ന കാട്ടാനകുട്ടം പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളും വിതച്ചിട്ടുണ്ട്. ഒരു കൊല്ലത്തിനിടയിൽ ഏഴ് തവണ പ്രദേശത്തെ റേഷൻകട കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. കാട്ടാനശല്യത്തിനെതിരെ നേരത്തെയും പ്രതിഷേധവുമായി നാട്ടുകാർ എത്തിയിരുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News