അണപൊട്ടി ജനരോഷം; പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

Update: 2024-05-25 07:54 GMT
Editor : anjala | By : Web Desk

കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി

Advertising

കാസർഗോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ജനരോഷം അണപൊട്ടിയത്. ഏറെനാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞകർണാടക കുടക് സ്വദേശി സലീമിനെ ആന്ധ്രയിൽ നിന്നാണ് പിടികൂടിയത്.

പൊലീസ് ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്. മുൻപ് നടത്തിയ സമാന കുറ്റകൃത്യങ്ങളും സിസിടിവി കാര്യങ്ങളും പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാനായതെന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. ആന്ധ്രപ്രദേശ് അഡോണി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ പ്രതിയെ ഇന്നലെ രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് എടുത്തുകൊണ്ട് പോയത്. ബഹളം വെച്ചാൽ കൊന്നുകളയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഡി.ഐ ജി തോംസൺ ജോസിൻ്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News