'സര്‍ക്കാര്‍ സഹായം കിട്ടിയില്ല, പാമ്പ് ശല്യവും ഭീതിയാകുന്നു'; മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ തകര്‍ന്ന വീടുകൾ സ്വന്തം ചെലവിൽ നന്നാക്കി നാട്ടുകാർ

അപകടത്തില്‍ 321 വീടുകൾക്ക് നാശം സംഭവിച്ചതായാണ് വിലയിരുത്തൽ

Update: 2026-05-01 05:08 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ സ്വന്തം ചെലവിൽ വീടുകളിലെ അറ്റകുറ്റപ്പണികൾ നടത്തുകയാണ് മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില്‍ വീടുകളിൽ കേടുപാട് പറ്റിയ പ്രദേശവാസികൾ. പ്രദേശത്തെ പാമ്പ് ശല്യം കൂടി കണക്കിലെടുത്താണ് നടപടി. 321 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.

വീട്ടിലുണ്ടായ നാശനഷ്ടങ്ങൾ വിവരിക്കുമ്പോൾ 56കാരിയായ ഷാജിക്ക് ഇപ്പോഴും വേവലാതിയാണ്. ജനൽ ചില്ലകൾ തകർന്നു. വാതിൽ നശിച്ചു. ഉഗ്ര ശബ്ദം കേട്ട് കൊച്ചുമോളെയും കയ്യിലെടുത്ത് പുറത്തേക്കു ഓടിയപ്പോൾ വലിയ തീക്കനൽ ദേഹത്ത് പതിച്ചു.  ഒരു ദുരന്തത്തെ അതിജീവിച്ചു നിൽക്കുമ്പോഴാണ് കനത്ത ചൂടും പാമ്പിന്റെ ശല്യവും. ഒടുവില്‍ സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ വീടിന്റെ അടച്ചുറപ്പ് ഉറപ്പുവരുത്തി.

Advertising
Advertising

ഷാജിയെ പോലെ പ്രദേശത്തുള്ള പലരും സ്വന്തം ചെലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മഴ വരുന്നതിനുമുമ്പ് ഓട് മാറ്റണം, ഷീറ്റ് ഇടണം. ജനലിലെ കേടുപാടുകൾ തീർക്കാൻ ഇനി വൈകിക്കൂടെന്നും ഇവര്‍ പറയുന്നു. 

വടക്കാഞ്ചേരി നഗരസഭ മരാമത്ത് വിഭാഗവും റവന്യൂ ഉദ്യോഗസ്ഥരും ഓരോ വീടിന്റെയും നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്. 321 വീടുകൾക്ക് നാശം സംഭവിച്ചതായാണ് വിലയിരുത്തൽ. ഇവർക്ക് നഷ്ടപരിഹാരം എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിലുള്ള സഹായത്തിനായി അവകാശികളുടെ സാക്ഷ്യപത്രം ശേഖരിക്കുന്നതും പുരോഗമിക്കുകയാണ്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News