പൂവാറിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി പതിവെന്ന് നാട്ടുകാര്‍

ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്

Update: 2021-12-06 01:04 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി പതിവെന്ന് നാട്ടുകാര്‍. ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്. പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര്‍ പിന്നിലുണ്ടെന്നാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘത്തിന്‍റെ നിഗമനം കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലോക്ഡൗണ്‍ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി ഇവിടെ നടന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദ്വീപിന് നടുവിലായത് കൊണ്ട് തന്നെ ഇവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. നിരവധി തവണ പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മുഖ്യപ്രതി അക്ഷയ് മോഹന്‍ വാട്‌സ് ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് പാര്‍ട്ടിക്ക് ആളെക്കൂട്ടിയത്. പീറ്റര്‍ഷാന്‍, അതുല്‍ എന്നിവര്‍ ആളുകളെ റിസോര്‍ട്ടില്‍ എത്തിച്ചു. ഇവരടക്കം നാലുപേര്‍ എക്‌സൈസ് കസ്റ്റഡിയില്‍ ആണ്. പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertising
Advertising

ഇവരുടെ ഫോണിലെ ഡിജിറ്റല്‍ വിവരങ്ങളും വിദഗ്ധ സംഘം പരിശോധിക്കും. ജില്ലയില്‍ മറ്റെവിടെയെങ്കിലും സംഘം ഇത്തരം പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇത്രയധികം പേർ ബോട്ടുകളില്‍ എത്തിയിട്ടും ലഹരി പാര്‍ട്ടിയെക്കുറിച്ച് അറിഞ്ഞില്ലെന്ന റിസോര്‍ട്ട് ഉടമയുടെ മറുപടിയും ദുരൂഹതയുണ്ടാക്കുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News