ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ

ഷാഫി പറമ്പിൽ ഇന്ന് വൈകീട്ടൊടെ വടകരയിലെത്തും

Update: 2024-03-10 11:23 GMT

ആലപ്പുഴ/കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ടു. സിപിഎമ്മും ബിജെപിയും പരാജയം സമ്മതിച്ചതിനാലാണ് തന്നെ ഒന്നിച്ചെതിർക്കുന്നതെന്ന് കെസി വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.

അതിനിടെ, വടകര മണ്ഡലത്തിൽ മത്സരിക്കാൻ പോകുന്ന ഷാഫി പറമ്പിലിന് വികാരനിർഭരമായ യാത്രയയപ്പാണ് പാലക്കാട്ടെ പ്രവർത്തകർ നൽകിയത്. ഇന്ന് വൈകീട്ടൊടെ ഷാഫി പറമ്പിൽ വടകരയിലെത്തും.

Advertising
Advertising

അതിനിടെ യു.ഡിഎഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News