കണ്ണൂരിൽ ലോറി ഡ്രൈവർ വെട്ടേറ്റു മരിച്ചു

ടൗൺ പൊലീസ് സ്റ്റേഷന് സമീപം ചോരവാര്‍ന്നാണ് കണിച്ചാർ സ്വദേശി ജിന്റോ മരിച്ചത്

Update: 2023-06-05 04:02 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവർ വെട്ടേറ്റു മരിച്ചു. കണിച്ചാർ സ്വദേശി വി.ഡി ജിന്റോ (39 )ആണ് മരിച്ചത്. വെട്ടേറ്റ ഇയാൾ റോഡിൽ കിടന്ന് ചോര വാർന്നാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ സ്‌റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവർമാർ വാഹനം പാർക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.  ജിന്റോയ്ക്ക് വെട്ടേറ്റ് ലോറിയുടെ ക്യാബിന് അകത്തു വെച്ചാണ്.വലതുകാലിന് വെട്ടേറ്റ ജിന്റോ 100 മീറ്ററോളം ഓടി.  പൊലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Advertising
Advertising

 പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് യുവാവ് ചോരവാർന്ന് മരിച്ചത്.  ഫയർഫോഴ്സ് ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.  സംഭവത്തിൽ അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേരെ  കസ്റ്റഡിയിലെടുത്തു.വിശദമായ അന്വേഷണം നടക്കുന്നുവെന്ന് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News