'ഇന്നലെ രാത്രിമുതൽ മഴ പെയ്തിട്ടില്ല,എന്തിനാണ് ഞങ്ങളെ തടഞ്ഞുവെക്കുന്നത്'; താമരശ്ശേരി ചുരത്തില്‍ കുടുങ്ങി ലോറി ഡ്രൈവര്‍മാര്‍

ചുരത്തിന്റെ ഇരുവശങ്ങളിലുമായി നിരവധി ചരക്ക് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്

Update: 2025-08-29 07:48 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ ചരക്ക് ലോറി ഡ്രൈവർമാരാണ് പ്രതിസന്ധിയിലായത്. ചുരത്തിന്റെ ഇരുവശങ്ങളിലുമായി നിരവധി ചരക്ക് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. മഴയില്ലാത്ത സമയങ്ങളിൽ യാത്ര അനുവദിക്കണമെന്നാണ് ലോറി ഡ്രൈവർമാർ പറയുന്നത്. ഇന്നലെ രാത്രിമുതല്‍ ഇന്ന് ഉച്ചവരെ മഴ പെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് തടഞ്ഞുവെക്കുന്നതെന്നുമാണ് ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്. വണ്ടി ബ്ലോക്കില്‍ കുടുങ്ങിയതോ ചരക്ക് എത്താന്‍ വൈകുന്നതോ ആര്‍ക്കും പ്രശ്നമല്ല, ഇതിന്‍റെയെല്ലാം നഷ്ടം തങ്ങള്‍ കൊടുക്കണമെന്നും ഇവര്‍ പറയുന്നു. 

Advertising
Advertising

മണ്ണിടിച്ചിലിന് പിന്നാലെ  താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചില്ല.സ്ഥലം സന്ദർശിച്ച കോഴിക്കോട് കലക്ടര്‍ സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ അപകട ഭീഷണി ഇല്ലെന്നും വിശദ പരിശോധന നടത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കലക്ടറുടെ വിശദീകരണം

ഇന്ന് രാവിലെയാണ് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ചെറുവാഹനങ്ങൾ കടത്തിവിട്ടു, മഴക്ക് താൽക്കാലിക ശമനം ആയതാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കിയത്. ശക്തമായ മഴപെയ്താൽ വീണ്ടും പൂർണ്ണമായ ഗതാഗത നിരോധനം വരും. എന്നാൽ നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ശക്തമായ മഴയ്ക്ക് സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. ഉച്ചക്കുശേഷം ഭാരവാഹനങ്ങൾ കടത്തിവിടാൻ കഴിയൂമോ എന്നതും പരിഗണിക്കും. ഇതുവരെ നടത്തിയ പരിശോധനയിൽ വലിയ അപകട ഭീഷണിയില്ല, എന്നാൽ വിദഗ്ധ പരിശോധന തുടരുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹകുമാർ സിംഗ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News