വികസന പ്രവർത്തനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കാനൊരുങ്ങി തദ്ദേശ വകുപ്പ്; ഭൂമിയും പണവും വാങ്ങാമെന്ന് ഉത്തരവ്

തീരുമാനം ആറാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശയില്‍

Update: 2025-06-04 04:37 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കാനൊരുങ്ങി തദ്ദേശ വകുപ്പ്. ആറാം ധനകാര്യ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂമിയും പണവും പരമാവധി സംഭാവനയായി വാങ്ങാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2018ലെയും 2019ലെയും പ്രളയത്തില്‍ ഇത്തരത്തിലുള്ള സംഭാവനകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് പ്രോത്സാഹിപ്പിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകിയ സർക്കുലറിൽ പറയുന്നു. ഒരു പ്രത്യേക ആവശ്യത്തിന് സമാഹരിച്ച സംഭാവന അതേ ആവശ്യത്തിന് മാത്രമായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

Advertising
Advertising

എല്ലാവര്‍ഷവും കണക്ക് വിലയിരുത്തണമെന്നും പണം ദുര്‍വിനിയോഗം ചെയ്യുന്നത് തടയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്കൂള്‍,ആരോഗ്യരംഗം,റോഡ് വികസനം തുടങ്ങിയവക്കായി കൂടുതല്‍ സംഭാവനകള്‍ വാങ്ങി ഉപയോഗപ്പെടുത്താമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ  ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാലുള്ള അപാകതകളും പണം ദുര്‍വിനിയോഗങ്ങളുമുണ്ടാകുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News