അമ്പലപ്പുഴയിൽ എം.ലിജുവും എ.എ ഷുക്കൂറും കോൺഗ്രസ് സാധ്യത പട്ടികയിൽ

ആലപ്പുഴയിൽ എം.ജെ ജോബിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്.

Update: 2026-01-15 07:19 GMT

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായ അമ്പലപ്പുഴ മണ്ഡലത്തിൽ നിലവിലെ സിറ്റിങ് എംഎൽഎ എച്ച്. സലാമിനെ മാറ്റാൻ സാധ്യത. പകരം വി.എസിന്‍റെ മകൻ വി.എ അരുൺ കുമാർ മത്സരിച്ചേക്കും. അമ്പലപ്പുഴയിൽ കെപിസിസി വൈസ് പ്രസിഡന്‍റ് എം. ലിജുവും കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂറും യുഡി എഫിന്‍റെ സാധ്യത പട്ടികയിലുണ്ട്. 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഭരണം നഷ്ടമായതും പുന്നപ്ര പുറക്കാട് പഞ്ചായത്തുകൾ നഷ്ടമായതും കണക്കിലെടുത്താണ് അമ്പലപ്പുഴയിലെ സിറ്റിംഗ് എംഎൽഎ എച്ച് സലാമിനെ മാറ്റാൻ എൽഡിഎഫിൽ നീക്കം നടക്കുന്നത്. അരുൺ കുമാറിന്‍റെ പേര് നേരത്തെ തന്നെ സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് മുന്നോട്ടുവെച്ചിരുന്നു. ആലപ്പുഴയിൽ നിലവിലെ എംഎൽഎ പി. പി ചിത്തരഞ്ജന് പകരം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ സ്ഥാനാർഥിയായേക്കും.

Advertising
Advertising

യുഡിഎഫിലും സ്ഥാനാർഥികളിൽ മാറ്റം ഉണ്ടായേക്കും. അമ്പലപ്പുഴ മണ്ഡലത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് എം. ലിജുവിനും എ.എ ഷുക്കൂറിനുമാണ് സാധ്യത. ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറി എം.ജി ജോബിനും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വർധിച്ചതും മണ്ഡലങ്ങൾ പിടിക്കാൻ സാധിക്കുമെന്ന ഉറച്ചു വിശ്വാസത്തിലാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്.

Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News