എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

തസ്തിക സംബന്ധിച്ച തീരുമാനം പിന്നീട്

Update: 2022-01-04 16:10 GMT
Editor : Shaheer | By : Web Desk
Advertising

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വർണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.

ഒരു മാസത്തിനും അഞ്ചു മാസത്തിനും ശേഷമാണ് വിലക്ക് പിൻവലിക്കുന്നത്. തസ്തിക സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കും കൈക്കൊള്ളുക. ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 15ന് സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ ആറുമാസത്തേക്കുകൂടി നീട്ടിയിരുന്നു. സ്വർണക്കടത്തുകേസിൽ ശിവശങ്കർ പ്രതി സ്വപ്‌ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടുവെന്നും ഇത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടത് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം സസ്‌പെൻഷൻ കാലാവധി നീട്ടിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News