ഡോളർ കടത്ത് കേസിൽ എം ശിവശങ്കർ ആറാം പ്രതി; കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു

കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി

Update: 2022-09-29 14:09 GMT
Advertising

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. കേസിൽ ആറ് പ്രതികളാണുള്ളത്. സരിത് പി.എസ് രണ്ടാം പ്രതി, സ്വപ്‌ന സുരേഷ് മൂന്നാം പ്രതി, സന്ദീപ് നായർ നാലാം പ്രതി, സന്തോഷ് ഈപ്പൻ അഞ്ചാം പ്രതി എന്നിങ്ങനെയാണ് കുറ്റം ചാർത്തപ്പെട്ടിരിക്കുന്നത്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന്റെ പണമായിരുന്നുവെന്നും ഇത് ലൈഫ് മിഷൻ അഴിമതിയിലുടെ കിട്ടിയ കമ്മീഷനായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കർ സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ സ്വപ്നക്ക് ചോർത്തി നൽകിയെന്നും ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്ന മൊഴി നൽകിയിരുന്നു. ഈ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിലുണ്ട്.

കേസില്‍ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.15 പേരാണ് കേസിലെ സാക്ഷികള്‍. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാനും ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി കസ്റ്റംസ പറയുന്നു. എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കുറ്റപത്രം വ്യക്തമാക്കുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചു. കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡോളര്‍ കടത്തിലെ എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു



Full View

M Sivashankar sixth accused in dollar smuggling case; Customs filed charge sheet

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News