'വേണ്ടായിരുന്നു സഖാവെ'; മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച എം. വിജിൻ എംഎൽഎക്കെതിരെ സൈബര്‍ ആക്രമണം

കഴിഞ്ഞ വര്‍ഷം വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി മാറി നില്‍ക്കാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു

Update: 2026-10-28 10:22 GMT

കണ്ണൂര്‍: നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎക്ക് വിമര്‍ശനം. സഖാവ് റഫീഖിനെ മറന്നോ എന്നും റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളു തങ്ങൾക്ക്‌ മമ്മൂട്ടിയെന്നും കമന്‍റുകൾ പറയുന്നു.

'50 വർഷത്തെ അനുഭവ സമ്പത്തുള്ള 25കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വിജിൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ ഫോട്ടോയുടെ താഴെയാണ് അണികളുടെ വിമര്‍ശനം. പാർട്ടിയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും കഴിഞ്ഞിട്ട് മതി ഏത് ബല്യ സിനിമ നടനും, വേണ്ടായിരുന്നു സഖാവേ,രക്തസാക്ഷികളാണ് താരം. ഞങ്ങൾക്ക് അതേ അറിയൂ എന്നിങ്ങനെ കമന്‍റുകൾ നിറയുകയാണ്.

Advertising
Advertising

കഴിഞ്ഞ വര്‍ഷം വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി മാറി നില്‍ക്കാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. 'നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. സംഭവത്തില്‍ കെ. റഫീഖ് അടുത്ത ദിവസം വിശദീകരണം നല്‍കിയിരുന്നു. മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഫോണില്‍ വിളിച്ച് സംസാരിച്ചെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഇടപെടലുകളില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി തന്നോട് പങ്കുവെച്ചതെന്നും റഫീഖ് പറഞ്ഞിരുന്നു.

മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇടതു പ്രൊഫൈലുകളിൽ നിന്നുണ്ടായത്. ഇതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. മഹാനടനെ മനസിലാക്കാത്തവരാണ് സൈബര്‍ ആക്രമണം നടത്തിയത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News