'ഒത്തൊരുമയോടെ, അഴിമതിരഹിതമായി മുന്നോട്ട് പോയാൽ ഏത് പ്രശ്നങ്ങളെയും മറികടക്കാമെന്നതാണ് അതിദാരിദ്ര്യ മുക്ത കേരളം നൽകുന്ന പാഠം'; എം.എ ബേബി

എല്ലാ വികസനപ്രവർത്തനങ്ങളെയും പ്രതിപക്ഷം ബഹിഷ്കരിക്കാറുണ്ടെന്നും ലോകത്ത് വേറെ ഒരിടത്തും ഇതുപോലൊരു പ്രതിപക്ഷം കാണില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ പ്രതികരണം

Update: 2025-11-01 12:01 GMT

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പദ്ധതികളെ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമാണ് ഇന്ത്യയിലെ ആദ്യത്തെ ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇത് രണ്ടാം പിണറായി സർക്കാരിന്റെ വലിയ വിജയമാണ്. സഖാവ് ഇ.എം.എസിന്റെ കാലം മുതൽക്കേ ശ്രമങ്ങളുണ്ടായിരുന്നുവെന്നും ജനങ്ങളെല്ലാം ആ​ഘോഷത്തിലാണെന്നും ബേബി മീഡിയവണിനോട് പറഞ്ഞു.

'ജനങ്ങളെല്ലാം വലിയ ആഹ്ലാദത്തിലാണ്. സന്തോഷത്തിന്റെ ഭാ​ഗമായി ‍ഞങ്ങളുണ്ടാക്കിയ പായസം കുടിക്കാൻ സഖാവ് വരില്ലേയെന്നാണ് അവര് ചോദിക്കുന്നത്. ഇതിലൂടെ കേരളത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പരിഹരിച്ചുകൂടാ. പ്രശ്നങ്ങൾ വേറെയും ഒരുപാടുണ്ട്. ഒത്തൊരുമയോടെ, അഴിമതി രഹിതമായി മുന്നോട്ട് പോയാൽ പരിഹരിക്കപ്പെടാത്തതായി ഒരു പ്രശ്നവുമില്ലെന്നതാണ് ഈ പരിപാടി നൽകുന്ന വലിയ പാഠം.' എം.എ ബേബി കൂട്ടിച്ചേർത്തു.

എല്ലാ വികസനപ്രവർത്തനങ്ങളെയും പ്രതിപക്ഷം ബഹിഷ്കരിക്കാറുണ്ടെന്നും ലോകത്ത് വേറെ ഒരിടത്തും ഇതുപോലൊരു പ്രതിപക്ഷം കാണില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ പ്രതികരണം. 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഔദ്യോ​ഗിക ചടങ്ങ് ഉടൻ ആരംഭിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News