മാധ്യമം എജുകഫെ: ആഗോള വിദ്യാഭ്യാസ-കരിയർ മേളക്ക് നാളെ കോട്ടക്കലിൽ തുടക്കം

പ്രവേശനം സൗജന്യമായിരിക്കും. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളെയും ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ അരങ്ങേറുക.

Update: 2023-04-25 10:10 GMT
Advertising

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജുകഫെക്ക് നാളെ കോട്ടക്കലിൽ തുടക്കം. കോട്ടക്കൽ രാജാസ് സ്കുൾ ഗ്രൗണ്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി മേള അരങ്ങേറും. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാദി നേടിയ എജുകഫെ കൂടുതൽ പുതുമകളോടെയാണ് ഏപ്രിൽ 26, 27 തീയതികളിൽ വീണ്ടും കേരളത്തിലെത്തുന്നത്. വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ മേളനഗരി ഒരുങ്ങിക്കഴിഞ്ഞു. പൂർണമായും ശീതീകരിച്ച ഹാളിലായിരിക്കും എജുകഫെ നടക്കുക. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് എജുകഫെയുടെ ലക്ഷ്യം. അതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളാണ് വിവിധ വേദികളിൽ തയാറാക്കിയിരിക്കുന്നത്. 10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ അരങ്ങേറുക. ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എജുകഫെയിലുണ്ടാകും. വിദ്യാർഥികളെക്കൂടാതെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേകം സെഷനുകളും എജുകഫെയുടെ ഭാഗമാവും. മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഉമർ അബ്ദുസ്സലാം, മെഹറൂഫ് സി.എം, ഡോ. സുലൈമാൻ മേൽപ്പത്തൂർ, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും.

ഇന്റർനാഷണൽ ലെവൽ കൗൺസിലിങ്ങുകൾ

കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫെയിൽ പങ്കെടുക്കും. ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം വിദ്യാർഥികൾക്ക് നേരിട്ടുതന്നെ ഇവരോട് ചോദിച്ചറിയാം. വിവിധ സർവകലാശാലകളും കോളജുകളും ഓഫർ ചെയ്യുന്ന കോഴ്സുകൾക്കുള്ള കൗൺസിലിങ് സൗകര്യവും എജുകഫെയിൽ ലഭ്യമാവും.

വിദേശപഠനം

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേകം സ്റ്റാളുകളും സെഷനുകളും എജുകഫെയിൽ തയാറാണ്. കോഴ്സ് തെരഞ്ഞെടുപ്പ് മുതൽ വിസ പ്രോസസിങ് അടക്കമുള്ള കാര്യങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും ഇവിടെ ലഭിക്കും. അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫെയിലുണ്ടാകും. ഇന്ത്യക്ക് പുറത്തുള്ള നിരവധി യൂണിവേഴ്സിറ്റികൾ നേരിട്ടും ഏജൻസികൾ വഴിയും എജുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കും. കൗൺസിലിങ് സൗകര്യവും ലഭ്യമാവും.

എല്ലാ കോഴ്സുകൾക്കും ഉത്തരം

കോമേഴ്‌സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗനിർദേശങ്ങൾ എജുകഫെയിലുടെ ലഭ്യമാകും. ഓരോ കോഴ്സുകൾ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയുന്ന പ്രമുഖ കൺസൾട്ടന്റുമാരുടെ സേവനവും കൗൺസിലിങ് സൗകര്യവും വിവിധ സെഷനുകളും എജുകഫെയിൽ തയാറാണ്.

ഉന്നത പഠന സൗകര്യം

ബിരുദ-ബിരുദാനന്തര പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക സ്റ്റാളുകളും സെഷനുകളും കൗൺസിലിങ് സൗകര്യവും എജുകഫെയിലുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധിപേർ ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. വിവിധ കോഴ്സുകൾക്കായി പ്രത്യേകം സ്റ്റാളുകൾ ഇവിടെയുണ്ടാകും.

മത്സര പരീക്ഷാ പരിശീലനം

വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്റുകൾ എജുകഫെയിൽ തയാറാണ്. മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളുമടക്കം നിങ്ങളുടെ അഭിരുചി പരിശോധിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. കൂടാതെ ക്വിസ് പ്രോഗ്രാമുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.

പ്രത്യേകം സെഷനുകൾ

വിദ്യാർഥികളെക്കൂടാതെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകളും എജുകഫെയിൽ നടക്കും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കായി കൗൺസിലിങ് സെഷനുകളും വിദഗ്ധർ നയിക്കുന്ന ക്ലാസുകളും എജുകഫെയിലുണ്ടാവും.

സ്വപ്നംകണ്ട കരിയർ തന്നെ തെരഞ്ഞെടുത്ത് അതിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'സക്സസ് ചാറ്റ്' എജുകഫെയുടെ ഭാഗമായി നടക്കും. അതുകൂടാതെ പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ടോപ്പേഴ്സ് ടോക്ക്' സെഷനും എജുകഫെ പുതിയ സീസണിന്റെ ഭാഗമാവും.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ്പ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News