മാധ്യമം ആഴ്ചപ്പതിപ്പ് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം; ദാമോദർ മൗജോ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി

Update: 2022-03-26 09:05 GMT

മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജത ജൂബിലി ആഘോഷം ഇന്ന് കോഴിക്കോട്ട് തുടങ്ങും. കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. ജഞാനപീഠം ജേതാവ് ദാമോദർ മൗജോ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തും. മാധ്യമ സെമിനാർ, മീറ്റ് ദി റൈറ്റർ, മീറ്റ് ദി ആർടിസ്റ്റ്, സംഗീത നിശ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ഒരു വര്‍ഷം നീളുന്നതാണ് ആഘോഷ പരിപാടി. ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും നയിക്കുന്ന 'മായാഗീതങ്ങള്‍' സംഗീത പരിപാടിയും ഇന്ന് രാത്രി നടക്കും. മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഇടപെടലുകളെ അടയാളപ്പെടുത്തുന്ന എക്സിബിഷനും സരോവരത്തെ നഗരിയിലുണ്ടാകും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News