'വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര'; മഹാരാജാസിൽ ബാനർ യുദ്ധം മുറുകുന്നു

എറണാകുളം എംപിയായ ഹൈബി ഈഡൻ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മഹാരാജാസ് കോളജിൽ ബാനർ യുദ്ധം തുടങ്ങിയത്.

Update: 2022-08-13 04:30 GMT
Advertising

കൊച്ചി: മഹാരാജാസ് കോളജിൽ കെഎസ്‌യു-എസ്എഫ്‌ഐ ബാനർ യുദ്ധം മുറുകുന്നു. 'വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യാ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്നെഴുതിയ ബാനറാണ് കെഎസ്‌യു പുതുതായി സ്ഥാപിച്ചത്.

എറണാകുളം എംപിയായ ഹൈബി ഈഡൻ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മഹാരാജാസ് കോളജിൽ ബാനർ യുദ്ധം തുടങ്ങിയത്. ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനറാണ് എസ്എഫ്‌ഐ ആദ്യം സ്ഥാപിച്ചത്.

ഇതിന് മറുപടിയായി എസ്എഫ്‌ഐ ബാനറിന്റെ തൊട്ടുമുകളിൽ ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്ന ബാനർ കെഎസ്‌യു സ്ഥാപിച്ചു. 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്നെഴുതിയ ബാനർ സ്ഥാപിച്ചായിരുന്നു ഇതിന് എസ്എഫ്‌ഐയുടെ മറുപടി. ഇതിന് പിന്നാലെയാണ് കെഎസ് യു ഇന്ന് വീണ്ടും ബാനർ കെട്ടിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News