മലപ്പുറം പുത്തനത്താണിയിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് - തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പെട്ടത്

Update: 2025-02-26 15:57 GMT

മലപ്പുറം: മലപ്പുറം പുത്തനത്താണി ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. നിര്‍മാണ പ്രവൃത്തി നടക്കുന്ന റോഡിലെ മണ്‍കൂനയില്‍ തട്ടി ബസ് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസ് ആണ് പുത്തനത്താണി ചുങ്കം ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയുടെ നിര്‍മാണത്തിനെത്തിച്ച മണ്‍കൂനയില്‍ ബസ് ഇടിച്ചുകയറി മറിയുകയായിരുന്നു. നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

Advertising
Advertising

ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രെയിനെത്തിച്ചാണ് ബസ് സ്ഥലത്ത് നിന്ന് നീക്കിയത്. 


Full View

തിരുവനന്തപുരം വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. പൂവാറില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വന്ന ബസും നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വന്ന് സ്വിഫ്റ്റ് ഇലക്ട്രിക് ബസുമാണ് അപകടത്തില്‍ പെട്ടത്. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട സ്വഫ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിക്കുകയായിരുന്നു.

Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News