മലപ്പുറം പരാമർശം: ദുരാരോപണങ്ങൾക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം- എസ്‌കെഎസ്എസ്എഫ്

മലപ്പുറത്തിനെതിരെ തെരുവ് പ്രാസംഗികനെ പോലെ സംസാരിച്ചാൽ പോരെന്നും ആധികാരിക തെളിവ് പുറത്തുവിടണമെന്നും എസ്‌കെഎസ്എസ്എഫ്

Update: 2024-10-01 06:56 GMT

കോഴിക്കോട്: മലപ്പുറം പരാമർശം സംബന്ധിച്ച് വിവാദങ്ങൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ എസ്‌കെഎസ്എസ്എഫും രം​ഗത്ത്. ദുരാരോപണങ്ങൾക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്‌കെഎസ്എസ്എഫ് കുറ്റപ്പെടുത്തി. മലപ്പുറത്തിനെതിരെ തെരുവ് പ്രാസംഗികനെ പോലെ സംസാരിച്ചാൽ പോരെന്നും ആധികാരിക തെളിവ് പുറത്തുവിടണമെന്നും എസ്‌കെഎസ്എസ്എഫ് പറഞ്ഞു.

ഇക്കാര്യങ്ങളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കണം. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യപരമെന്നും എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി. 

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News