കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

വയനാട് മുട്ടിൽ പാലക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്

Update: 2022-08-12 07:25 GMT

മൈസൂര്‍: കര്‍ണാടക എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു. വയനാട് മുട്ടിൽ പാലക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്. അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

ഇന്ന് രാവിലെ 7.30ഓടെ മൈസൂർ ജില്ലയിലെ എച്ച്.ഡി കോട്ട എടയാളയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇഞ്ചികൃഷി ചെയ്യുന്ന വയനാട് മീനങ്ങാടി സ്വദേശി മനോജിന്‍റെ തൊഴിലാളിയായിരുന്നു വയനാട് മുട്ടിൽ സ്വദേശിയായ ബാലൻ. ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് നിന്നിരുന്ന അറുപതുകാരനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സഹ തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ രക്ഷപ്പെട്ടു. ബാലന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. നാഗർഹോള വന്യജീവി സങ്കേതത്തോടെ ചേർന്നാണ് കാട്ടാനയുടെ ആക്രമണം നടന്ന കൃഷിയിടം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News