പരിസ്ഥിതി ദിനത്തേയും വെറുതെ വിടാതെ ട്രോളന്‍മാര്‍; പരിസ്ഥിതി ദിനവും 'എയറിലാണ്'...

സ്ഥിരമായി പരിസ്ഥിതി ദിനത്തിൽ മരം നട്ട് അതിനെ മറക്കുന്ന ചിലരുടെ 'സീസണൽ' പരിസ്ഥിതി സ്‌നേഹത്തെ വലിച്ചു കീറി ഒട്ടിച്ചിരിക്കുകയാണ് ട്രോളുകൾ

Update: 2021-06-05 14:13 GMT
Editor : Nidhin | By : Web Desk

ഒന്നിനേയും വെറുതെ വിടാത്ത ട്രോളൻമാർ ഇത്തവണത്തെ പരിസ്ഥിതി ദിനത്തേയും വെറുതെ വിട്ടില്ല. സ്ഥിരമായി പരിസ്ഥിതി ദിനത്തിൽ മരം നട്ട് അതിനെ മറക്കുന്ന ചിലരുടെ 'സീസണൽ' പരിസ്ഥിതി സ്‌നേഹത്തെ വലിച്ചു കീറി ഒട്ടിച്ചിരിക്കുകയാണ് ട്രോളുകൾ. സരസമായ കമന്‍റുകൾക്കും ക്ഷാമമില്ല. കഴിഞ്ഞ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട മരങ്ങളെല്ലാം സംരക്ഷിച്ചിരുന്നെങ്കിൽ കേരളമിന്നൊരു വനമായി മാറിയേനെ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി ഓടുന്ന കമന്‍റുകളിലൊന്ന്.





 





കൂടാതെ പരിസ്ഥി ദിനത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന പരിസ്ഥിതി ദിന ഫോട്ടോഷൂട്ടുകാരെയും ട്രോളൻമാർ വെറുതെ വിട്ടില്ല

Advertising
Advertising







ഫോട്ടോഷൂട്ടുകാരെ ട്രോളികൊണ്ട് കുറച്ച് കുട്ടികള്‍ ഒരു വീഡിയോയും ഇറക്കിയിരുന്നു.

Full View

പരിസ്ഥിതിദിനത്തെ ട്രോളുന്നതിനിടയിൽ മലയാള ട്രോളുകളുടെ പ്രധാന ഇരകളിലൊന്നായ സംഘപരിവാർ പ്രസ്ഥാനങ്ങളെയും ട്രോളൻമാർ മറന്നില്ല.





സമൂഹത്തിനൊപ്പം ചലിക്കുന്ന, ഓരോ വിഷയത്തിലും തമാശയുടെ ഒരംശം കൂടി കണ്ടെത്തുന്ന ഇത്തരം ട്രോളുകൾ പടച്ചുവിടുന്ന ട്രോളൻമാരാണ് ഈ പ്രതിസന്ധിക്കാലത്തും മലയാളികളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിയിക്കുന്നത്.






 



 



 



 


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News