മതവിദ്വേഷം: റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ടയാൾ അറസ്റ്റിൽ

ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് റിയാസ് മൗലവി വധക്കേസിൽ വെറുതെ വിട്ട അജേഷിനെ അറസ്റ്റ് ചെയ്തത്

Update: 2024-07-06 18:45 GMT

അജേഷ്

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി.

റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ വധഭീഷണി മുഴക്കുന്ന രീതിയിൽ വിദ്വേഷം കമന്റ് ചെയ്തതിലാണ് കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖും അറസ്റ്റിലായത്.

കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത‌ പ്രതികളെ കാസർകോട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

More to Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News