കൊല്ലം ചിതറയിൽ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ എത്തി ബഹളം ഉണ്ടാക്കാറുണ്ട്. പൊലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു.

Update: 2023-03-26 02:08 GMT

സുമേഷ്

കൊല്ലം: ചിതറയിൽ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ക്ഷീര കർഷകനായ സലാഹുദ്ദീന്റെ റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെയാണ് സുമേഷ് ലൈംഗികമായി ഉപദ്രവിച്ചത്. ഉച്ചയോടെ പശുവിനെ അഴിച്ചുമാറ്റിക്കെട്ടാൻ എത്തിയപ്പോഴാണ് പ്രതി പശുവിനെ ഉപദ്രവിക്കുന്നതായി കണ്ടത്. ഉടമ ബഹളം വച്ചതിനെത്തുടർന്ന് സുമേഷ് ഓടി രക്ഷപെട്ടു. ഇതിന് മുമ്പും സലാഹുദ്ദീന്റെ പശുവിനെ പീഡിപ്പിച്ചു കൊന്നതായി സുമേഷ് പറഞ്ഞിരുന്നു. അന്ന് സലാഹുദ്ദീൻ പരാതി നൽകിയിരുന്നില്ല.

Advertising
Advertising

ലൈംഗിക അതിക്രമം നടത്തുന്നത് നേരിൽ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിതറ പോലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽനിന്ന് പിടികൂടിയത്. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ എത്തി ബഹളം ഉണ്ടാക്കാറുണ്ട്. പൊലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News