മലപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ട കേസ്; ജീവനക്കാരൻ അറസ്റ്റിൽ

നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കംഫർട്ട് സ്റ്റേഷൻ ഇന്ന് രാവിലെ ജീവനക്കാരൻ അടച്ചിട്ടത്

Update: 2024-03-09 14:40 GMT

മലപ്പുറം: കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനായിരുന്ന റഫീഖിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കംഫർട്ട് സ്റ്റേഷൻ ഇന്ന് രാവിലെ റഫീഖ് അടച്ചിട്ടത്. ഇതിനിടയിൽ യുവാവ് സ്‌റ്റേഷനകത്ത് അകപ്പെടുകയായിരുന്നു. താക്കോലുമായി റഫീഖ് പോയതിനെ തുടർന്ന് പണപ്പിരിവിനായുള്ള തമിഴ്‌നാട് സ്വദേശിനി കച്ചവടക്കാരോട് യുവാവ് അകത്ത് കുടുങ്ങിയ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പൂട്ടു പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

Advertising
Advertising

കംഫർട്ട് സ്റ്റേഷനിലേക്ക് റഫീഖ് മദ്യപിച്ച് വരികയും സാമൂഹിക വിരുദ്ധർക്ക് താവളമൊരുക്കുകയും ചെയ്തുവരികയായിരുന്നു. ഇതിനെ തുടർന്നാണ് തർക്കമുണ്ടായത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News