കോഴിക്കോട് കൊയിലാണ്ടിയില്‍ പന ദേഹത്തേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു
കുറുവങ്ങാട് സ്വദേശി ബാലൻ ആണ് മരിച്ചത്
Update: 2025-05-14 08:09 GMT
കോഴിക്കോട്: കൊയിലാണ്ടിയിൽ മരംവീണ് ഒരാൾ മരിച്ചു. കുറുവങ്ങാട് വട്ടം കണ്ടി വീട്ടിൽ ബാലൻ ആണ് മരിച്ചത്. വീട്ടിലെ പന മുറിക്കുന്നതിനിടെയാണ് അപകടം.ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സുമെത്തി ബാലനെ രക്ഷിച്ചു.ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.