കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ്

Update: 2024-11-04 17:17 GMT

കോട്ടയം: കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം മറവൻതുരുത്തിലാണ് സംഭവം. ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ ഭർത്താവ് വൈക്കം സ്വദേശി നിതിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് നിതിനും ശിവപ്രിയയും അകന്നാണ് കഴിഞ്ഞിരുന്നത്. ശിവപ്രിയ സ്വന്തം വീട്ടിലായിരുന്നു താമസം. ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകൾ നിതിനൊപ്പവും.

Advertising
Advertising
Full View

കൊലയ്ക്ക് പിന്നാലെ നിതിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News