എറണാകുളം ചെമ്പറക്കിയിൽ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ

ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് ആണ് പിടിയിലായത്

Update: 2023-12-25 01:27 GMT

കൊച്ചി:എറണാകുളം ചെമ്പറക്കിയിൽ ഭാര്യയെ വെട്ടിക്കൊന്നന്ന യുവാവ് പിടിയിൽ. ചെമ്പറക്കി നാല് സെന്റ് കോളനിയിലെ രജീഷ് ആണ് പിടിയിലായത്. ഭാര്യ അനു രവിയെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

Full View

ശനിയാഴ്ച ഇരുവരും തമ്മിൽ വലിയ രീതിയിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് രജീഷ് അനുവിനെ കൊലപ്പെടുത്തി. ഇന്നലെ ഉച്ചയോടെ അനുവിന്റെ അച്ഛനാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News