മണപ്പുറം മിന്നലൈ മീഡിയ പുരസ്‌കാരം മീഡിയവണിന്: മികച്ച വിദേശ വാർത്താ അവതാരകനായി അജി കുഞ്ഞുമോൻ
രാത്രി 12ന് സംപ്രേക്ഷണം ചെയ്യുന്ന 'ഗള്‍ഫ് ലൈഫിലെ' അവതരണമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
Update: 2024-08-31 04:34 GMT
അജി കുഞ്ഞുമോൻ
കൊച്ചി: ഇരുപത്തിയൊന്നാമത് മണപ്പുറം മിന്നലൈ മീഡിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയവണിലെ സീനിയര്‍ ബ്രോഡ്കാസ്‍റ്റ് ജേര്‍ണലിസ്റ്റ് അജി കുഞ്ഞുമോനാണ് മികച്ച വിദേശ വാർത്താ അവതാരകന്‍.
രാത്രി 12ന് സംപ്രേക്ഷണം ചെയ്യുന്ന 'ഗള്‍ഫ് ലൈഫിലെ' അവതരണമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സംവിധായകനും എഴുത്തുകാരനുമായ റോയ് മണപ്പള്ളിൽ അധ്യക്ഷനും സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ, സംവിധായകൻ സലാം ബാപ്പു എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
സെപ്റ്റംബർ 7ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.