ദാറുസ്സലാം പള്ളി കമ്മിറ്റി തുണയായി; മണികണ്ഠന് ഇനി ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കാം...

അഞ്ചു കൊല്ലമായി അരക്കു താഴെ തളർന്നു കിടക്കുന്ന മണികണ്ഠന് ഇനി യഥേഷ്ടം സഞ്ചരിക്കാനും ജീവിതോപാധി കണ്ടെത്താനും അവസരമൊരുങ്ങി

Update: 2023-07-15 02:22 GMT

കോഴിക്കോട്: അത്താണി സ്വദേശി മണികണ്ഠന് ഇനി ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കാം... പാവങ്ങാട് ദാറുസ്സലാം പള്ളി കമ്മിറ്റിയാണ് അരക്കു താഴെ തളർന്ന് കിടന്ന മണികണ്ഠന് ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകിയത്. അഞ്ചു കൊല്ലമായി അരക്കു താഴെ തളർന്നു കിടക്കുന്ന മണികണ്ഠന് ഇനി യഥേഷ്ടം സഞ്ചരിക്കാനും ജീവിതോപാധി കണ്ടെത്താനും അവസരമൊരുങ്ങിയിരിക്കുകയാണ്. പാവങ്ങാട് ദാറുസ്സലാം പള്ളിക്കകത്ത് നിന്ന് ഇലക്ട്രിക് വീൽചെയർ ഏറ്റുവാങ്ങുമ്പോൾ സന്തോഷ കണ്ണീരാണ് മണികണ്ഠന്റെ മുഖത്തുണ്ടായിരുന്നത്.

കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച്ച ദാറുസ്സലാം പള്ളിയിൽ സ്വരൂപിച്ചത് മണികണ്ഠന്റെ സ്വപ്ന സാക്ഷാത്കാരത്തിനുള്ള തുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ വരുന്ന വീൽചെയറാണ് മണികണ്ഠന് വേണ്ടി പള്ളി കമ്മറ്റി വാങ്ങി നൽകിയത്. മണികണ്ഠനെ പോലെ ജീവിതത്തിൽ പകച്ചുനിന്ന നിരവധി പേർക്കാണ് ദാറുസ്സലാം സഹായഹസ്തമാവുന്നത്.


Full View

With the help of the Darussalam Masjid Committee, Manikandan can now travel in an electric wheelchair

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News