മണ്ണാർക്കാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി; ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് പരിക്ക്

സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ഡി.വൈ.എഫ്.ഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്

Update: 2023-05-11 01:57 GMT
Editor : Lissy P | By : Web Desk

പാലക്കാട്: മണ്ണാർക്കാട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ഡി.വൈ.എഫ്.ഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ഫ്രക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും , റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോ.സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും  സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News