എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പുതിയ തലത്തിലേക്ക്

സിറോ മലബാർ സഭയുടെ സിനഡ് ആരംഭിക്കുന്ന ദിവസം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ്. തോമസിലേക്ക് വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അതിരൂപത സംരക്ഷണ റാലി നടത്തും

Update: 2023-01-03 01:22 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പുതിയ തലത്തിലേക്ക്. സിറോ മലബാർ സഭയുടെ സിനഡ് ആരംഭിക്കുന്ന ദിവസം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ്. തോമസിലേക്ക് വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അതിരൂപത സംരക്ഷണ റാലി നടത്തും. സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷം അന്വേഷിക്കാൻ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിയമിച്ച കമ്മീഷനുമായി സഹകരിക്കില്ലെന്നും വിമത വിഭാഗം അറിയിച്ചു.

ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും വേണ്ടെന്ന ഉറച്ച നിലപാടിലാണ് വിമത വിഭാഗം. ഈ സാഹച്യത്തിലാണ് ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക് അഡ്മിനിട്രേറ്ററുമായ ആന്‍ഡ്രൂസ് താഴത്ത് നിയോഗിച്ച കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം. സെന്‍റ്. മേരീസ് ബസലിക്കയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാനും ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാനുമായാണ് ആന്‍ഡ്രൂസ് താഴത്ത് വൈദികരുടെ കമ്മീഷനെ നിയോഗിച്ചിരുന്നത്.

സിനഡ് ആരംഭിക്കുന്ന ഈ മാസം 8ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് വിശ്വാസികളെ പങ്കെടുപ്പിച്ച് അതിരൂപത സംരക്ഷണ റാലി നടത്താനും വിമത വിഭാഗം തീരുമാനിച്ചിട്ടുണ്ട്. 8 മുതല്‍ 15 വരെയാണ് സ്ഥിരം സിനഡ് നടക്കുക. സിനഡ് ചേരുന്ന എല്ലാ ദിവസവും പ്രതിഷേധം സംഘടിപ്പിക്കും. പളളിയിലെ സംഘര്‍ഷത്തില്‍ അച്ചടക്ക നടപടി സിനഡില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് വിമത വിഭാഗം പ്രതിഷേധം കടുപ്പിക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News