എറണാകുളത്ത് വൻ ലഹരി വേട്ട; ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പിടികൂടിയത് 19 കിലോ കഞ്ചാവ്

കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് മുർഷിദാബാദിൽ നിന്ന് വാങ്ങി മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി

Update: 2025-11-26 15:03 GMT

കൊച്ചി: പുത്തൻകുരിശിൽ പത്തൊമ്പത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ രാഹുൽ സർക്കാർ (26), മുഹമ്മദ് കെയ്ഫ് (21), രാജമണ്ഡൽ (45) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്.

മുർഷിദാബാദിൽ നിന്ന് തീവണ്ടി മാർഗമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. പാങ്കോട് മറ്റപ്പിള്ളി ഭാഗത്ത് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലാകുന്നത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് മുർഷിദാബാദിൽ നിന്ന് വാങ്ങി മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡിവൈഎസ്പിമാരായ ജെ.ഉമേഷ് കുമാർ, വി.ടി ഷാജൻ, ഇൻസ്‌പെക്ടർ ടി.എൽ ജയൻ, എസ്‌ഐമാരായ ജിതിൻ കുമാർ, കെ.ജി ബിനോയ്, ജി.ശശിധരൻ, എഎസ്‌ഐമാരായ മനോജ് കുമാർ, അഗസ്റ്റിൻ, വിഷ്ണുപ്രസാദ്, എ.ഗിരീഷ്, സീനിയർ സിപിഒമാരായ സന്ദീപ്, അനീഷ് കുര്യാക്കോസ്, മുഹമ്മദ് കബീർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News