മൂന്നു മാസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് 9 കോടിയുടെ സ്വര്‍ണം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 36 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Update: 2024-03-19 01:24 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കൊച്ചി: മൂന്നു മാസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 9 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 36 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അബുദാബിയിൽ നിന്നെത്തിയവരാണ് കൂടുതൽ സ്വർണക്കടത്ത് ശ്രമങ്ങൾ നടത്തിയത് 7 കേസ്. ദുബായ്, ഷാർജ , ജിദ്ദ, ബഹ്‌റൈൻ, കുവൈത്ത്,മലേഷ്യ, റോം, ബാങ്കോക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ചു. 20 കേസുകളിലും പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മെറ്റൽ ഡിക്ടേഴ്സ്ൽ നിന്ന് രക്ഷപ്പെടാന്‍ ആണിത്.ഫെബ്രുവരിയിൽ ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നും പിടിച്ചെടുത്ത 2190 ഗ്രാമാണ് ഈ വർഷത്തെ ഏറ്റവും വലിയ സ്വർണവേട്ട.കസ്റ്റംസ് നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ ഒഴിവാക്കാനാണ് ഒരു കിലോയിൽ താഴെ പലപ്പോഴും ക്യാരിയർമാർ കടത്താന് ശ്രമിക്കുന്നത്.

സ്വർണത്തിന് പുറമെ 15 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും 1.25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികളും വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കോക്കിൽ നിന്ന് 33 ലക്ഷം രൂപ വിലമതിക്കുന്ന ഉയർന്ന നിലവാരമുള്ള കഞ്ചാവ് കടത്താൻ ശ്രമിച്ച വയനാട് സ്വദേശിയെയും കസ്റ്റംസ് പിടികൂടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News