സംസ്ഥാനത്ത് തിരോധാന കേസുകളിൽ വൻവർധന; ആറു വർഷത്തിനിടെ 66,838 കേസുകൾ

2018-ൽ 11,536 കേസുകളും 2019-ൽ 12, 802 കേസുകളും രജിസ്റ്റർ ചെയ്തു

Update: 2022-10-14 09:20 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് തിരോധാന കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തി. ആറു വർഷത്തിനിടെ 66,838 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറുപതിനായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ എത്രപേരെ കണ്ടെത്തിയെന്ന് കണക്കുകളില്ല. കാണാതായവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

കേരളത്തിൽ കാണാതാകുന്ന ആളുകളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്നാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. 2018-ൽ 11,536 കേസുകളും 2019-ൽ 12, 802 കേസുകളും രജിസ്റ്റർ ചെയ്തു. ഈ വർഷം ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം കാണാതായത് 7,408 പേരെയാണ്. ആളുകളുടെ തിരോധാനം വർധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News