''അസ്സലാമു അലൈക്കും മാവേലീ... വഅലൈക്കുമുസ്സലാം''; വൈറലായി മാവേലിയുടെ സലാം പറച്ചിൽ

നിറഞ്ഞ ചിരിയോടെയുള്ള മാവേലിയുടെ മറുപടിയാണ് ഏറെ രസകരം

Update: 2022-09-09 02:45 GMT

ഇത്തവണത്തെ ഓണത്തിന് വൈറലായ വീഡിയോകൾ നിരവധിയാണ്. ഓണത്തിന് നാട്ടിലിറങ്ങുന്ന മാവേലിയെ പട്ടികടിക്കാനോടുന്നതും മൂന്നടി മണ്ണ് ചോദിക്കുന്ന വാമനനെ മാവേലി കെട്ടിയിട്ട് മൂന്ന് അടികൊടുക്കുന്നതുമായ ആനിമേഷൻ വീഡിയോകൾ ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഓണത്തിന് സ്‌കൂളിൽ സദ്യവിളമ്പുമ്പോൾ 'ഇന്നും ബെറുഞ്ചോറാണോ ടീച്ചറേ..?' എന്ന് ചോദിക്കുന്ന കുട്ടിയുടെ വീഡിയോയും നമ്മൾ കണ്ടതാണ്.

'നല്ലൊരോണായിട്ട് ഇന്നെങ്കിലും കുറച്ച് ചിക്കൻ ബിരിയാണിണ്ടാക്കിക്കൂടെ..?' എന്ന് ചോദിക്കുന്ന മാമുക്കോയയുടെ തഗ്ഗ് ഡയലോഗും ഏറെ പ്രചരിക്കുന്നുണ്ട്.

Advertising
Advertising

ഓണാഘോഷത്തിനിടെ 'മാവേലി'യുടെ സലാം മടക്കൽ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഹാളിൽ നടക്കുന്ന ഓണാഘോഷത്തിനിടയിൽ കയറി വന്ന മാവേലിയോട് ആൾകൂട്ടത്തിൽ നിന്നും ഒരാൾ 'അസ്സലാമു അലൈകും' എന്ന് പറയുമ്പോൾ 'വഅലൈകുമുസ്സലാം' എന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുന്നു. സലാം പറഞ്ഞുകൊണ്ടുള്ള മാവേലിയുടെ ചിരിയാണ് ഏറെ രസകരം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News