Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകൾ കൂട്ടി. ആകെ 600 സീറ്റുകൾ ആണ് കൂട്ടിയത്. വയനാട്ടിലെയും കാസർകോട്ടെയും പുതിയ മെഡിക്കൽ കോളജുകളിൽ 50 സീറ്റുകൾ വീതം ഉണ്ടാകും.
ഏഴ് സ്വാശ്രയ കോളജുകളിൽ 500 സീറ്റുകൾ കൂട്ടിയിട്ടുണ്ട്. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 5,150 ആകും. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ ഉയർത്തിയത്.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, മലബാർ മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, അൽ അസർ മെഡിക്കൽ കോളജ്, എസ്‌യുടി, പികെ ദാസ് മെഡിക്കൽ കോളജ്, കേരള മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ സീറ്റുകളാണ് വർധിപ്പിച്ചത്.