മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപകമാകുന്നു; 323 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Update: 2022-12-04 01:14 GMT

മലപ്പുറം: ജില്ലയിൽ അഞ്ചാം പനി വ്യാപിക്കുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി 150 ഓളം പേർക്കാണ് ആദ്യ ഘട്ടത്തിൽ ഒരാഴ്ചക്കിടെ അഞ്ചാം പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 323 കുട്ടികൾക്ക് രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചു. രോഗം പകരുന്നത് ഒഴിവാക്കാൻ പ്രതിരോധ കുത്തിവെപ്പിനൊപ്പം കേന്ദ്ര സംഘവും ലോകാരോഗ്യ സംഘടനാ പ്രതിനിധികളും ജില്ല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതുവരെ 6449 കുട്ടികൾ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസും 7415 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചെങ്കിലും വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത തുടരുന്നതായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽ ഉൾപ്പെടെയാണ് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് രോഗം പകരുന്നതെന്ന് ഡിഎംഒ പറഞ്ഞു . സ്‌കൂളുകളിൽ വിദ്യാർഥികൾ മാസ്‌ക് ധരിക്കുന്നതിനൊപ്പം രോഗ ലക്ഷണങ്ങളുള്ളവർ സ്‌കൂളുകളിൽ പോകരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News