മീഡിയവൺ അക്കാദമി ഡോക്യുമെന്ററി - ഷോർട്ട് ഫിലിം ഫെസ്റ്റ് അവാർഡിന് എൻട്രികൾ ക്ഷണിച്ചു

എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയ്യതി- ഡിസംബര്‍ 20

Update: 2022-11-28 11:14 GMT
Advertising

കോഴിക്കോട്: മീഡിയവണ്‍ അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുമെന്‍ററി - ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2020 ജനുവരി ഒന്നിന് ശേഷം പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം, വീഡിയോ സ്‌റ്റോറി, മ്യൂസിക് വീഡിയോ, റാപ് മ്യൂസിക് വീഡിയോ, ആനിമേഷന്‍, ക്രിയേറ്റീവ് ആഡ് എന്നീ വിഭാഗങ്ങളിലെ ചിത്രങ്ങളാണ് അവാര്‍ഡിനും പ്രദര്‍ശനത്തിനും പരിഗണിക്കുക.


മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനും ഷോര്‍ട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങള്‍ക്ക് 5,000 രൂപ വീതവും അവാര്‍ഡ് തുകയായി നല്‍കും. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞെടുക്കുന്ന സംവിധായകന് മീഡിയവണ്‍ അക്കാദമി ഫെല്ലോഷിപ്പും നൽകും. എന്‍ട്രികള്‍ https://mediaoneacademy.com/maff-2022/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയോ മീഡിയവണ്‍ അക്കാദമി, വെള്ളിപറമ്പ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ സമര്‍പ്പിക്കാം.

എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയ്യതി: 20 ഡിസംബര്‍ 2022. വിശദാംശങ്ങള്‍ക്ക് 8943347434, 8943347420 എന്ന നമ്പറില്‍ ബന്ധപ്പെടുക.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News