മീഡിയവൺ അക്കാദമി വിവിധ മാധ്യമ പഠന കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി

ജേണലിസം, വിഷ്വൽ കമ്മ്യൂണിക്കേഷൻ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

Update: 2022-05-06 02:10 GMT
Editor : ijas
Advertising

മീഡിയവൺ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ മാധ്യമ പഠന കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ജേണലിസം, വിഷ്വൽ കമ്മ്യൂണിക്കേഷൻ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ മാസം 31 വരെ അപേക്ഷിക്കാം.

മാധ്യമപ്രവർത്തനത്തിന്‍റെ എല്ലാ മേഖലകളിലും മികവുറപ്പാക്കുന്ന കണ്‍വേര്‍ജന്‍സ് ജേണലിസം, ചലച്ചിത്ര-ടെലിവിഷന്‍ പ്രൊഡക്ഷനില്‍ അഭിരുചിയുള്ള വിദ്യാർത്ഥികള്‍ക്ക് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, മാധ്യമമേഖലയിലെ പ്രഗല്‍ഭര്‍ നേരിട്ട് പരിശീലനം നല്‍കുന്നു എന്നതാണ് മീഡിയവണ്‍ അക്കാദമിയെ വേറിട്ട് നിര്‍ത്തുന്നത്. മാധ്യമത്തിലും മീഡിയവണ്ണിലുമായി രണ്ട് മാസത്തെ പരിശീലനവും അക്കാദമി ഉറപ്പ് നല്കുന്നു.

തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്ങ്, വിഷ്വൽ എഫക്ട്സ് തുടങ്ങി ചലച്ചിത്ര മേഖലയില്‍ ചുവടുറപ്പിക്കാന്‍ വേണ്ട പരിശീലനമാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ നല്‍കുന്നത്. ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങള്‍ക്കൊപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ക്ലാസുകളും അക്കാദമി ഉറപ്പാക്കുന്നു. ഛായാഗ്രഹണത്തിലും, എഡിറ്റിംഗിലും സ്‌പെഷലൈസ് ചെയ്യാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്കുണ്ട്.

മാധ്യമ പ്രവര്‍ത്തന പരിശീലന രംഗത്ത് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മീഡിയവണ്‍ അക്കാദമി പുതുമയെ ഉള്‍ക്കൊണ്ട് ഓരോ വര്‍ഷവും പാഠ്യ പദ്ധതി പരിഷ്കരിച്ചാണ് മുന്നോട്ട് പോകുന്നത്. ഉത്തരവാദിത്തമുള്ള ജേണലിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകനുമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്കാദമിയൊരുക്കുന്നത് മികച്ച അവസരമാണ്.

വിശദ വിവരങ്ങൾക്ക്:

ഫോണ്‍: 0495-2359455, 8943347460, 8943347420, 8943347400

ഇ-മെയിൽ: academy@mediaonetv.in,

മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷൻ,

വെള്ളിപറമ്പ് പി. ഒ, കോഴിക്കോട് - 673008.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News