അന്താരാഷ്ട്ര മാധ്യമോത്സവത്തിൽ തിളങ്ങി മീഡിയാവൺ അക്കാദമി വിദ്യാർഥികൾ

കേരള മീഡിയാ അക്കാദമിയുടെ ആഭ്യമുഖ്യത്തിൽ ന്യൂസ് മിനുറ്റ്, ന്യൂസ് ലോണ്ട്രി, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തിൽ നടന്ന ഗ്ലോബൽ മീഡിയാ ഫെസ്റ്റിലാണ് മീഡിയാ വൺ അക്കാദമി വിദ്യാർത്ഥികളായ ആഷിഖ് റഹ്മാൻ, മുഹമ്മദ് ജുബൈർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

Update: 2023-03-27 10:23 GMT

കൊച്ചി: കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിൽ തിളങ്ങി മീഡിയാവൺ അക്കാദമി വിദ്യാർഥികൾ. കേരള മീഡിയാ അക്കാദമിയുടെ ആഭ്യമുഖ്യത്തിൽ ന്യൂസ് മിനുറ്റ്, ന്യൂസ് ലോണ്ട്രി, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തിൽ നടന്ന ഗ്ലോബൽ മീഡിയാ ഫെസ്റ്റിലാണ് മീഡിയാ വൺ അക്കാദമി വിദ്യാർത്ഥികളായ ആഷിഖ് റഹ്മാൻ, മുഹമ്മദ് ജുബൈർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വാർത്ത രചന, വീഡിയോ റിപ്പോർട്ടിങ്, മൊബൈൽ ഫോട്ടോഗ്രഫി, ഫോട്ടോ ബൂത്ത്, റീൽസ് എന്നീ അഞ്ചു വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിലാണ് വാർത്ത രചന, വീഡിയോ റിപ്പോർട്ടിങ് വിഭാഭങ്ങളിൽ മീഡിയാ വൺ അക്കാദമി വിദ്യാർഥികൾ അവാർഡിന് അർഹരായത്.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിക്ക് ഞായർ വൈകീട്ട് ഔദ്യോഗിക പരിസമാപ്തി കുറിച്ചു. മാധ്യമങ്ങളുടെ ഭാവിയും നിലനിൽപ്പും എന്ന വിഷയത്തിൽ ഗഹനമായ ചർച്ചകൾ നടന്ന വേദിയിൽ പ്രമുഖ മാധ്യമ പ്രവർത്തകരും, വിദ്യാർത്ഥികളും പങ്കെടുത്തു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News