'മീഡിയവൺ ബിസിനസ് എക്സലന്‍സ് അവാർഡ് 2021 ' പ്രഖ്യാപനം ഇന്ന്; അവാർഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും

അവാർഡ് ജേതാക്കളുടെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 2.30 ന് മീഡിയവണില്‍ തത്സമയം നടക്കും

Update: 2022-04-02 01:54 GMT

ബിസിനസ് രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്ന മീഡീയവൺ ബിസിനസ് എക്സലന്‍സ് അവാർഡ് മൂന്നാം സീസണിലേക്ക്. 2021 ലെ മീഡിയവൺ ബിസിനസ് എക്സല്ന്സ് അവാർഡിന് അർഹരയാവരെ ഇന്ന് പ്രഖ്യാപിക്കും. റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ, സ്റ്റാർട്ട്അപ് മിഷൻ മുൻ സിഇഒ ഡോ. സജി ഗോപിനാഥ്, വ്യവസായ വകുപ്പ് മുൻ അഡീഷൺ ഡയറക്ടർ എം അബ്ദുൾ മജീദ് എന്നിവരടങ്ങുന്ന ജൂറിയാണ് ബിസിനസ് രംഗത്തെ പ്രതിഭകളെ കണ്ടെത്തിയത്. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവർക്കുള്ള മീഡിയവണിന്‍റെ പ്രത്യേക അവാർഡുകളും നാളെ പ്രഖ്യാപിക്കും.

ഇർഷാദുല്‍ ഇസ് ലാം, മീഡിയവണ്‍ ചീഫ് ഓപറേറ്റിങ് ഓഫീസർ അവാർഡ് ജേതാക്കളുടെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 2.30 ന് മീഡിയവണില്‍ തത്സമയം നടക്കും. നാളെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായിവിജയനാണ് അവാർഡുകള്‍ വിതരണം ചെയ്യുക. കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ

Advertising
Advertising

മന്ത്രി എം.വി.ഗോവിന്ദൻ, കണ്ണൂർ മേയർ ടി.ഒ.മോഹനൻ, എംഎൽമാരായ സജീവ് ജോസഫ്, കെ.വി.സുമേഷ് എന്നിവരും സന്നിഹിതരായിരിക്കും. 2019 ലും 2020ലും മീഡിയവൺ ബിസിനസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് അവാർഡുകളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മാനിച്ചത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News