ജാമ്യാപേക്ഷയുടെ മറവില്‍ മെഡിക്കല്‍ ടൂറിസമെന്ന് ഹൈക്കോടതി

ജയിലിന് പകരം ആശുപത്രിയിലേക്ക് പോകുന്നത് പലരും ആസ്വദിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

Update: 2025-03-19 16:41 GMT
Editor : നബിൽ ഐ.വി | By : Web Desk

എറണാകുളം: ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസുകളില്‍ പ്രതികളായ ഉന്നതര്‍ നല്‍കുന്ന ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.

ജയിലിന് പകരം ആശുപത്രിയിലേക്ക് പോകുന്നത് പലരും ആസ്വദിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രൊസിക്യൂഷൻ അറിയിച്ചാല്‍ മാത്രം ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്ന വാദം പരിഗണിക്കാമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഓഫർ തട്ടിപ്പ് കേസ് പ്രതി കെ.എന്‍ അനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കെ.എന്‍ ആനന്ദ് കുമാറും ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിശദമായ വാദം കേള്‍ക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News