പാലക്കാട്‌ അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് മർദ്ദനം

വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Update: 2023-10-08 15:52 GMT
Editor : anjala | By : Web Desk

പാലക്കാട്‌: ശ്രീകൃഷ്ണപുരത്ത് അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാൾക്ക് ക്രൂരമർദ്ദനം. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അടക്ക മോഷ്ടിച്ചതിന് കെട്ടിയിട്ടെന്ന് പ്രദേശത്തെ സ്ഥലമുടമ സഹോദരനെ വിളിച്ചു പറഞ്ഞു. പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News