'സിപിഎം നേതാക്കളെ കണ്ടു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ എൽഡിഎഫിനെ പിന്തുണക്കുന്നു': അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് മീഡിയവണിനോട്

''സിപിഎം പിബി അംഗം എ വിജയരാഘവനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി''

Update: 2025-06-10 15:42 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതിന് പിന്നാലെ സിപിഎം നേതാക്കളെ കണ്ടെന്ന് അഖില ഭാരത ഹിന്ദുമഹാസഭ.

സിപിഎം പിബി അംഗം എ വിജയരാഘവനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് മീഡിയവണിനോട് പറഞ്ഞു. 

'കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.  വർഗീയതക്കെതിരായതുകൊണ്ടാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് പറഞ്ഞു. 

Advertising
Advertising

നിലമ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഖില ഭാരത ഹിന്ദു മഹാസഭ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിനുള്ള പിന്തുണ പ്രഖ്യാപനം നടത്തിയത്.  നിലമ്പൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

Watch Video 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News