കോഴിക്കോട് മൊബൈല്‍ കവര്‍ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ചു

ഓടുന്ന ബൈക്ക് പിടിച്ചുനിർത്താനായി അലി അക്ബർ ബൈക്കിൽ പിടുത്തമിട്ടെങ്കിലും ബൈക്ക് നിർത്താതെ അലി അക്ബറിനെയും റോഡിലൂടെ വലിച്ചിഴച്ച് മുന്നോട്ടു പോവുകയാണ് ഉണ്ടായത്.

Update: 2021-07-02 13:53 GMT
Editor : Nidhin | By : Web Desk

കോഴിക്കോട് മൊബൈൽ കവർച്ചാസംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ചു. ബീഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവർച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്.

എളേറ്റിൽ വട്ടോളിയിലാണ് സംഭവം. ഇന്നലെയാണ് സംഭവം. അലി അക്ബറിന്‍റെ ഫോൺ ചെയ്യാനെന്ന വ്യാജേന കൈക്കലാക്കിയ കവർച്ചാസംഘം കോൾ ചെയ്യുകയാണ് എന്ന് ഭാവിച്ച് പെട്ടെന്ന് ബൈക്കെടുത്ത് ഫോണുമായി കടന്നുകളയുകയായിരുന്നു. ഇതോടെ ഓടുന്ന ബൈക്ക് പിടിച്ചുനിർത്താനായി അലി അക്ബർ ബൈക്കിൽ പിടുത്തമിട്ടെങ്കിലും ബൈക്ക് നിർത്താതെ അലി അക്ബറിനെയും റോഡിലൂടെ വലിച്ചിഴച്ച് മുന്നോട്ടു പോവുകയാണ് ഉണ്ടായത്.

Advertising
Advertising

ഇതിനിടെ ബൈക്കിൽ പിന്നിലിരുന്നയാൾ റോഡിൽ വീണു. അയാളെ പിടിക്കാൻ അലി അക്ബർ ശ്രമിച്ചെങ്കിലും അയാളും അതിവേഗം ഓടി രക്ഷപ്പെടുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ അലി അക്ബറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി ബെക്കിലെത്തി ഫോണും മറ്റും തട്ടിപ്പറിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. മോഷ്ടാക്കളിലൊരാളുടെ ഫോൺ പിടിവലിക്കിടയിൽ താഴെ വീണിരുന്നു അത് നാട്ടുകാർ പൊലീസിന് കൈമാറിയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News