രാജിയാവശ്യം ഉന്നയിച്ച ബിഷപ്പുമാർക്കെതിരെ മന്ത്രി എ.കെ ശശീന്ദ്രൻ
ബിഷപ്പുമാരുടേത് രാഷ്ട്രീയ പരാമർശമാണോ എന്ന് സംശയമുണ്ടെന്ന് എ.കെ ശശീന്ദ്രൻ
Update: 2025-02-13 07:59 GMT
വയനാട്: രാജിയാവശ്യം ഉന്നയിച്ച ബിഷപ്പുമാർക്കെതിരെ മന്ത്രി എ.കെ ശശീന്ദ്രൻ. ബിഷപ്പുമാരുടേത് രാഷ്ട്രീയ പരാമർശമാണോ എന്ന് സംശയമുണ്ടെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു. സർക്കാർ ഒന്നും ചെയ്യാത്തതുകൊണ്ടാണ് ബിഷപ്പുമാർ പ്രതികരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ ആളുകൾ മരണപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് താമരേശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപുമാർ രംഗത്തെത്തിയത്. ബിഷപുമാരുടെ ആവശ്യത്തോട് പരിഹാസ്യ രൂപേണയാണ് വനംമന്ത്രി പ്രതികരിച്ചത്.
വനംമന്ത്രിയുടെ രാജി ആവശ്യം എൽഡിഎഫ് കൺവീനറും തള്ളി. അതേസമയം, ബിഷപുമാരുടെ വിമർശനം ന്യായമാണെന്ന് പ്രതിപക്ഷ നേതാ
വ് വി.ഡി സതീശൻ പറഞ്ഞു.